മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം നടത്തി.
ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹുമാന്യനായ ശ്രീ ബെല്‍ജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. JHI ബിന്ദു എം സി സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ ഏറ്റവും നിർധനരായ 14 പാലിയേറ്റീവ് കുടുംബങ്ങൾക്കായുള്ള ഭക്ഷ്യവിതരണ കിറ്റുകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ശ്രീ ജോൺസൺ പുളിക്കീൽ നിർവഹിച്ചു.പാലിയേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ യശോധരൻ ഗോപാലനും പാലിയേറ്റീവ് നേഴ്സ് റീന ചെറിയാനും വിവരിച്ചു. ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ രമ്യ ഡോക്ടർ ചിന്തു ഡോക്ടർ സുജ എന്നിവർ പങ്കെടുക്കുകയും ഹോമിയോപ്പതിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. കൂടാതെ പാലിയേറ്റീവ് പേഷ്യൻസിന് ആവശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ് നൽകുകയും ചെയ്തു
കൂടാതെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാരാജു വാർഡ് മെമ്പർ ആയ സലി മോൾ, നിർമ്മല ദിവാകരൻ, പ്രസിദ സജീവ് തുടങ്ങിയവർ ആശംസകൾ പറയുകയും രോഗികളും അവരുടെ ബന്ധുക്കൾക്കും താങ്കൾക്ക് ലഭിക്കുന്ന മഹത് സേവനങ്ങളെക്കുറിച്ച്സംസാരിക്കുകയും ചെയ്തു. പാലിയേറ്റീവ് രോഗികൾക്കായി വിവിധതരം സാധനങ്ങൾ നൽകിയ മഹത് വ്യക്തികൾക്ക് പ്രത്യേകം നന്ദി അറിയിക്കുകയും പാലിയേറ്റീവ് വിഭാഗത്തിന് വോക്കർ നൽകിയ കർഷദളം കൂട്ടായ്മ കുറച്ചു ത്താനത്തിനോടുള്ള നന്ദിയും അറിയിച്ചു. അതുകൂടാതെ പാലിയേറ്റീവ് രോഗികൾക്കാവശ്യമായ വിവിധതരം ഉപകരണങ്ങൾ പല സമയങ്ങളിലായി നൽകിയ മഹത് വ്യക്തികളെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. രോഗികൾ രോഗികളുടെ ബന്ധുക്കൾ ആശാ പ്രവർത്തകർ ആശുപത്രി ജീവനക്കാർ തുടങ്ങിയ പങ്കെടുത്ത പരിപാടിയിൽ PHNമോളിക്കുട്ടി മാത്യു നന്ദി പറഞ്ഞ് പരിപാടി അവസാനിപ്പിച്ചു
പാലിയേടീവ് നേഴ്സിന് മൊമെന്റോ നൽകി പഞ്ചായത്ത് പ്രസിഡന്റും പൊന്നാട അണിയിച്ച് ബ്ലോക്ക് മെമ്പറും സ്നേഹോപഹാരം നൽകി മെഡിക്കൽ ഓഫീസറും ആദരിക്കുകയും ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.