ബംഗളുരു: ബെംഗളുരുവില്‍ ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതി അറസ്റ്റില്‍. നഗരത്തില്‍ നിർമാണ ത്തൊഴിലാളികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതേ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
അറസ്റ്റിലായ പ്രതി മരിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിക്കവേയാണ് നാട്ടുകാരുടെ പിടിയിലായത്.ബെംഗളുരുവിലെ ഹൊയ്‍സാല നഗറിലെ വിനായക ലേ ഔട്ടില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്പതികളുടെ ആറ് വയസ്സുകാരിയായ കുഞ്ഞാണ് ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കെട്ടിടം പണി നടക്കുന്നതിന് അടുത്ത് തന്നെയാണ് കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിലെ സെക്യൂരിറ്റി ജോലിയായിരുന്നു കുഞ്ഞിന്‍റെ അച്ഛൻ. അമ്മ നിർമാണത്തൊഴിലാളിയായും തൊട്ടടുത്ത വീടുകളില്‍ വീട്ട് ജോലിക്ക് പോയുമായിരുന്നു ജീവിച്ചിരുന്നത്.
സംക്രാന്തി ദിവസം കെട്ടിടത്തില്‍ നിർമാണ ജോലികളുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയതായിരുന്നു. അച്ഛനാകട്ടെ കെട്ടിടത്തിന്‍റെ മറുവശത്തുമായിരുന്നു. ഈ സമയം നോക്കി കുഞ്ഞിനെ മിഠായി കാണിച്ച് വിളിച്ച് കൊണ്ട് പോയാണ് ബിഹാർ സ്വദേശിയായ അഭിഷേക് കുമാർ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബലപ്രയോഗത്തിനിടയില്‍ കുട്ടി മരിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞെത്തിയ അച്ഛൻ കണ്ടത് മരിച്ച് കിടക്കുന്ന സ്വന്തം മകളെയും തൊട്ടടുത്ത് നില്‍ക്കുന്ന അഭിഷേകിനെയുമാണ്. കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാനായിരുന്നു അഭിഷേകിന്‍റെ പദ്ധതി. ഉറക്കെ നിലവിളിച്ച് പിതാവ് ആളെക്കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി. പ്രദേശവാസികള്‍ അഭിഷേകിനെ കൈകാര്യം ചെയ്താണ് പൊലീസിലേല്‍പിച്ചത്. കുഞ്ഞിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അഭിഷേക് കുമാറിനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.