പ്രിയപ്പെട്ട മുഖ്യമന്ത്രി,"അമ്മയ്ക്ക് ശമ്പളമില്ല; കളിപ്പാട്ടം വാങ്ങിതരുന്നില്ല: വേഗം ശമ്പളം കൊടുക്കൂ പ്ലീസ്, ഒന്നാം ക്ലാസുകാരൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലാകുന്നു,

കണ്ണൂർ: അമ്മയ്ക്ക് ശമ്പളം കിട്ടാത്തതു കാരണം എനിക്ക് കളിപ്പാട്ടം വാങ്ങിത്തരാൻ പോലും അമ്മയ്ക്ക് കഴിയുന്നില്ലെന്നും വേഗം ശമ്പളം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും കാണിച്ച്‌ ഒന്നാം ക്ലാസുകാരൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

കരിപ്പാല്‍ എസ്‌വി യുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥി ഏദൻ ജോസഫ് ആണ് തന്‍റെ സങ്കടം കത്തിലൂടെ മൂഖ്യമന്ത്രിയെ അറിയിച്ചത്. 

ഏദന്‍റെ അമ്മ മൂന്നു വർഷമായി കരിപ്പാല്‍ എസ്‌വിയുപി സ്കൂളില്‍ അധ്യാപികയാണെങ്കിലും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏദൻ ജോസഫ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പ്രിയപ്പെട്ട മുഖ്യമന്ത്രി എന്ന് അഭിസംബോധന ചെയ്താണ് കത്താരംഭിക്കുന്നത്. "അമ്മ കുറെ നാളായി സ്കൂളില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞാൻ എന്തെങ്കിലും വാങ്ങിത്തരാൻ പറയുമ്പോള്‍ പറയും ശമ്പളം കിട്ടട്ടെ എന്ന്. 

എപ്പഴാ ശമ്പളം കിട്ടുന്നത് എന്നു ചോദിച്ചപ്പോള്‍ അറിയില്ല എന്നു പറഞ്ഞു. ഒരു മോണ്‍സറ്റർ ട്രക്ക് ടോയി വേണമെന്ന് കുറെ നാളായി ഞാൻ ആഗ്രഹിക്കുന്നു.

അതിന് ആയിരം രൂപയാണെന്ന് അമ്മ പറഞ്ഞു. അച്ചയ്ക്കും പൈസയില്ല എന്നു പറഞ്ഞു. അതു കൊണ്ട് അമ്മയ്ക്ക് വേഗം ശമ്പളം കൊടുക്കൂ. പ്ലീസ്" എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !