സിംഹവും, ആനയും, കടുവയും മുതലായ വന്യജീവികള്‍ വിഹരിക്കുന്ന കാട്. ഇത്തരം ഇടങ്ങളില്‍ അകപ്പെട്ടുപോയാല്‍ തോലെങ്കിലും ബാക്കി കിട്ടുക ചുരുക്കമായിരിക്കുമെന്ന് പറഞ്ഞു കേട്ടിരിക്കും.
എന്നാല്‍ അതിജീവനത്തിന്റെ കഥകളും മനുഷ്യർക്ക് മുന്നില്‍ മായാതെ നില്‍ക്കുന്നുണ്ട്. അതിലേക്ക് ഒരു പൊൻത്തൂവല്‍ കൂടി നല്‍കിയിരിക്കുകയാണ് സിംബാബ്‌വെ നിന്നുള്ള ഒരു 8 വയസുകാരൻ.ഡിസംബർ 27 നാണ് ടിനോടെൻഡ പുണ്ടു എന്ന 8 വസയുകാരൻ വന്യജീവികള്‍ വസിക്കുന്ന മാറ്റുസഡോണ നാഷണല്‍ പാർക്കിലെ ഉള്‍ക്കാട്ടില്‍ അകപ്പെട്ടത്. തന്റെ ഗ്രാമത്തിലെ കാടുകളിലൂടെ ടിനോടെൻഡ വനവിഭവങ്ങള്‍ ശേഖരിക്കാനായി അലയാറുണ്ടായിരുന്നു.
ഇത്തരത്തില്‍ വനത്തിലേക്ക് പ്രവേശിപ്പോള്‍ കുട്ടിക്ക് വഴി തെറ്റുകയായിരുന്നു. തുടർന്ന് 23 കിലോമീറ്ററോളം ഉള്‍ക്കാട്ടിലൂടെ സഞ്ചരിച്ച് 8 വയസുകാൻ മാറ്റുസഡോണ നാഷണല്‍ പാർക്കില്‍ എത്തുകയായിരുന്നു.
സിംഹങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് മാറ്റുസഡോണ. വനത്തിലൂടെ ഒഴുകുന്ന അരുവികളില്‍ നിന്നും വെള്ളം കുടിച്ചും കായ്കനികള്‍ ഭക്ഷിച്ചുമായിരുന്നു 8 വയസുകാരൻ യാത്ര തുടർന്നത്. തന്റെ ഗ്രാമത്തിന് പക്കലുള്ള കാടുകളില്‍ പോവാറുള്ളതിന്റെ അനുഭവ പരിചയം 8 വയസുകാരന് പലപ്പോഴും തുണയായെന്ന് സിംബാബ്‌വെ പാർലമെന്റ് അംഗം പി.മുത്സ മുറോംബെഡ്സി പറഞ്ഞു.
നാഷണല്‍ പാർക്കിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അവശനായ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ഇതോടെ ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
5 ദിവസങ്ങള്‍ക്ക് ശേഷം ജീവനോടെ കുട്ടിയെ കണ്ടെത്തിയത് തികച്ചും അവിശ്വസനീയമാണെന്ന് ദേശീയോദ്യാനത്തിലെ ജീവനക്കാർ പറഞ്ഞു. കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.