കണ്ണൂർ: കണ്ണൂരിലെ റീജിയണല്‍ ഫോറൻസിക് സയൻസ് ലാബിനു നാഷണല്‍ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എൻ എ ബി എല്‍ ) നല്‍കുന്ന ഐ എസ് ഓ അംഗീകാരം ലഭിച്ചു.
ഫോറൻസിക് അനാലിസിസിലും സർവീസ് ഡെലിവെറിയിലും ഉന്നത നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.ഈ രംഗത്ത് ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ലാബാണ് കണ്ണൂർ ഫോറൻസിക് ലാബ്. 2020 ല്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബിനു ഐ എസ് ഓ അംഗീകാരം ലഭിച്ചിരുന്നു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെടുന്നതാണ് എൻ എ ബി എല്‍ അംഗീകാരം. ഇതോടെ ലബോറട്ടറിയുടെ റിപ്പോർട്ടുകള്‍ക്കു അന്തർദേശീയ നിലവാരം ഉണ്ടാകും.
ലാബിൻ്റെ മേധാവി എൻ ആർ ബുഷ്റാ ബീഗം NABL ൻ്റെ പ്രവർത്തനങ്ങള്‍ക്കു വേണ്ടിയുള്ള മേല്‍നോട്ട ചുമതല വഹിച്ചു. ഹൈദരാബാദ് സെൻട്രല്‍ ഫോറൻസിക് സയൻസ് ലബോറട്ടറി മുൻ ഡയറക്ടർ ആയിരുന്ന കെ പി എസ് കർത്തയായിരുന്നു അഡ്വൈസര്‍.തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹെഡ്ക്വാർട്ടേഴ്&സയന്‍സ് ലാബിനൊപ്പം തൃശ്ശൂരിലും കണ്ണൂരിലും രണ്ട് റീജിയണല്‍ ഫോറൻസിക് സയൻസ് ലാബുകളുണ്ട്.
19 ജില്ലാ മൊബൈല്‍ ഫോറൻസിക് ലാബുകള്‍ (എല്ലാ പോലീസ് ജില്ലകളിലും ഉണ്ട് പ്രവര്‍ത്തിച്ചു വരുന്നു). ഒരു പുതിയ റീജിയണല്‍ എഫ്‌എസ്‌എല്‍ കൊച്ചിയില്‍ കമ്മീഷൻ ചെയ്തു പ്രവർത്തനം ആരംഭിക്കാൻ പോകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.