തളിപ്പറമ്പ്: ദേശീയപാത നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധം.
തളിപ്പറമ്പ് ധർമശാല- ചെറുകുന്ന് തറ റൂട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റഴ്സ് വെല്‍ഫെയർ അസോസിയേഷൻ നേതാക്കളും സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും വാർത്തസമ്മേളനത്തില്‍ അറിയിച്ചു.ധർമശാലയില്‍ യൂണിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകള്‍ക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയില്‍ അടിപ്പാത നിർമിക്കണമെന്ന് പ്രവൃത്തി ആരംഭത്തില്‍ തന്നെ ആവശ്യമുയർന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബസ് തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തുകയും ബസുടമകളുടെ സംഘടന നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, നിലവില്‍ പണിതീരുന്ന അടിപ്പാത വഴി ചെറുവാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകാനാകൂ. കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ച് ട്രിപ്പ് നടത്തേണ്ട സാഹചര്യമാണ്. ഇത് സാമ്പത്തിക നഷ്ടവും ട്രിപ്പ് സമയം പാലിക്കാനാകാത്ത സാഹചര്യവുമാണുണ്ടാക്കുന്നത്.
ബസുകള്‍ക്ക് കടന്നുപോകാൻ സാധിക്കുന്ന രീതിയില്‍ അടിപ്പാത പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജനുവരി മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ കെ. വിജയൻ, പ്രശാന്ത് പട്ടുവം, പി.വി. പത്മനാഭൻ, കെ.വി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.