ജാർഖണ്ഡ്: ഭാര്യയോട് വഴക്കുണ്ടാക്കിയ ശേഷം യുവാവ് ബൈക്കുമായി കിണറ്റിലേക്ക് ചാടിയ യുവാവ് മരിച്ചു. ജാർഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം.ഇയാളെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ നാലുപേരും മരിച്ചു.
ഹസാരിബാഗിലെ ഛറിലാണ് സംഭവം.ഭാര്യയുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ 27 കാരനായ സുന്ദർ കർമാലി എന്നയാളാണ് ബൈക്കുമായി കിണറ്റിലേക്ക് ചാടിയത്ഈവിവരം അറിഞ്ഞ നാല് പേർ സുന്ദറിനെ രക്ഷിക്കാൻ പിന്നാലെ കിണറ്റിലേക്ക് ചാടി.എന്നാല്‍ ഇവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.26 കാരനായ രാഹുല്‍, 24 വയസ്സുള്ള വിനയ്, പങ്കജ്, സൂരജ് എന്നിവരാണ് മരിച്ചത്.
വിവരമറിഞ്ഞ് ഉടനെ തന്നെ പൊലീസ് സംഭവ സ്ഥവത്തെത്തിയിരുന്നു.തുടർന്ന് പൊലീസിന്റെ നേതൃത്വത്തില്‍ അഞ്ച് മൃതദേഹങ്ങളും കിണറ്റില്‍ നിന്നും പുറത്തെടുത്തു.
ഇവരുടെ മൃതദേഹം നിലവില്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അപകടം നടന്ന കിണർ അടച്ചുവെന്നും ഇവിടേക്ക് എത്തുന്നതിന് വിലക്കും ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.