ഡല്‍ഹി: ഡല്‍ഹി സർവകലാശാലയ്ക്കു കീഴിലുള്ള പുതിയ കോളജിന് സംഘ്പരിവാര്‍ ആചാര്യന്‍ വി.ഡി സവര്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് വിദ്യാർഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂനിയൻ ഓഫ് ഇന്ത്യ(എൻഎസ്‌യുഐ).
Rkha, അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആവശ്യങ്ങളുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണ് സംഘടന. വി.ഡി സവർക്കറുടെ പേരിലുള്ള കോളജിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടാനിരിക്കെയാണ് എൻഎസ്‌യുഐ എതിര്‍പ്പുമായി രംഗത്തെത്തിയത്.രാജ്യത്തിനു വേണ്ടി സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് പുതിയ കോളജിന് നല്‍കി അദ്ദേഹത്തെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്‌യുഐ പ്രസിഡന്റ് വരുണ്‍ ചൗധരി മോദിക്ക് കത്തയച്ചു. 'സവർക്കറുടെ പേരിലുള്ള പുതിയ കോളജ് താങ്കള്‍ ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്.
എന്നാല്‍, അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പേര് നല്‍കണമെന്ന് എൻഎസ്‌യുഐ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയ വിടവാണുണ്ടാക്കിയത്. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സിങ്ങിന്റെ പേരു നല്‍കുന്നത് അദ്ദേഹത്തിന് ഏറ്റവും ഉചിതമായ ആദരമാകും.'-വരുണ്‍ ചൗധരി കത്തില്‍ പറഞ്ഞു.
2021ല്‍ സർവകലാശാലാ നിർവാഹക കൗണ്‍സില്‍ അംഗീകാരം നല്‍കിയ നജഫ്ഗഢിലെ കാംപസിനാണ് വി.ഡി സവർക്കറുടെ പേരു നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ ഈസ്റ്റ് ഡല്‍ഹിയിലും വെസ്റ്റ് ഡല്‍ഹിയിലും രണ്ട് കാംപസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.