ജമ്മു: കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ അഞ്ച് പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടർന്ന് രജൗരി അധികൃതർ ബുധനാഴ്ച ബാദല്‍ ഗ്രാമത്തെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.
പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. ഡിസംബർ മുതല്‍, മൂന്ന് കുടുംബങ്ങളിലെ കുട്ടികള്‍ ഉള്‍പ്പെടെ 17 അംഗങ്ങള്‍ 'നിഗൂഢ രോഗത്തിന്' കീഴടങ്ങി മരിച്ചിരുന്നു. മറ്റ് പലരും രോഗബാധിതരായി തുടരുകയാണ്. അതിനിടെയാണ് അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രോഗബാധിതരായ അഞ്ചുപേരെ ആദ്യം കണ്ടി സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായ അജാസ് ഖാനെ (25) ബുധനാഴ്ച പുലർച്ചെ 1.35 ഓടെ പിജിഐ ചണ്ഡീഗഡിലേക്ക് റഫർ ചെയ്തു. മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മുമ്ബ് സിഎച്ച്‌സിയില്‍ നിന്ന് ജിഎംസി രജൗരിയിലേക്ക് റഫർ ചെയ്തിരുന്നു.
ആർമി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്. അഞ്ചാമത്തെ രോഗിയെ സിഎച്ച്‌സി കണ്ടിയില്‍ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയതായി ജിഎംസി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഷമീം അഹമ്മദ് പറഞ്ഞു.ബിഎൻഎസ് സെക്ഷൻ 163 പ്രകാരം രജൗരി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ശർമ്മ പുറപ്പെടുവിച്ച ഉത്തരവില്‍, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കി.
നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ കണ്ടെയ്ൻമെൻ്റ് സോണിനുള്ളിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ഭക്ഷണങ്ങളിലും മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകള്‍ സീല്‍ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. കുടുംബങ്ങളിലെ വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെയും തുടർച്ചയായ ആരോഗ്യ നിരീക്ഷണത്തിനായി ഉടൻ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.