നിർഭാഗ്യകരവും ലജ്ജാകരവുമായ സംഭവം: പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷം ഇഷ്ടപ്പെട്ടില്ല, പത്താം ക്ലാസുകാരികളുടെ ഷര്‍ട്ട് അഴിപ്പിച്ച്‌ വീട്ടിലേക്ക് വിട്ടു അന്വേഷണം,

ജാർഖണ്ഡ്: പത്താം ക്ലാസിലെ പെണ്‍കുട്ടികളോട് ഷർട്ട് അഴിച്ചുമാറ്റി അടിവസ്ത്രം ധരിച്ച്‌ വീട്ടിലേക്ക് പോകാൻ സ്കൂള്‍ പ്രിൻസിപ്പല്‍ ആവശ്യപ്പെട്ടെന്ന പരാതിയുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും.

ധൻബാദിലെ ഒരു സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പലിനെതിരെയാണ് ഗുരുതര ആരോപണം. എണ്‍പതോളം കുട്ടികളോടാണ് നിർബന്ധപൂർവം ഷർട്ട് അഴിച്ചുമാറ്റിയശേഷം ബ്ലെയ്‌സർ ധരിച്ച്‌ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ചിലർ ഷർട്ടില്ലാതെയാണ് വീട്ടിലെത്തിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ സന്തോഷത്തില്‍ പെണ്‍കുട്ടികള്‍ ഷർട്ടില്‍ പരസ്പരം ആശംസാ സന്ദേശങ്ങള്‍ എഴുതി പെൻ ഡേ ആഘോഷിച്ചത് ഇഷ്ടപ്പെടാതെയാണ് പ്രിൻസിപ്പല്‍ ഷർട്ട് ഊരിമാറ്റാൻ ആവശ്യപ്പെട്ടത്.

 
തുടർന്ന് ബ്ലെയ്‌സർ ധരിച്ച്‌ വീട്ടില്‍ പോയാല്‍ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികള്‍ ക്ഷമാപണം നടത്തിയിട്ടും വിട്ടുവീഴ്ചയ്ക്ക് പ്രിൻസിപ്പല്‍ തയ്യാറായില്ല. ഇതോടെയാണ് ബ്ലെയ്‌സർ ധരിച്ച്‌ വീട്ടിലേക്ക് പോകാൻ പെണ്‍കുട്ടികള്‍ നിർബന്ധിതരായത്.

പ്രിൻസിപ്പലിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടികളുമായും സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തെക്കുറിച്ച്‌ ഗൗരവമായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചിട്ടുണ്ട്. സംഭവം നിർഭാഗ്യകരവും ലജ്ജാകരവുമാണെന്നായിരുന്നു സ്ഥലം എംഎല്‍എയുടെ പ്രതികരണം.

പ്രിൻസിപ്പലിന്റെ നടപടി കുട്ടികളില്‍ കടുത്ത മാനസിക ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാൻ ഇതുവരെ സ്കൂള്‍ അധികൃതർ തയ്യാറായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !