ചെന്നൈ: മുഖ്യമന്ത്രി എം കെ സ്റ്റാലിന് അഹങ്കാരമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവി. ദേശീയഗാനത്തെയും ഭരണഘടനയെയും അപമാനിക്കുന്നത് അംഗീകരിക്കില്ല. അത്തരം അഹങ്കാരം നല്ലതല്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
തമിഴ്നാട് നിയമസഭയില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.ദേശീയഗാനത്തോടുള്ള ആദരവും ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന മൗലിക കടമകളും നിറവേറ്റണമെന്ന നിര്‍ബന്ധം അസംബന്ധവും ബാലിശവുമാണ് എന്നാണ് സ്റ്റാലിന് പറയുന്നത്. ഇന്ത്യയെ രാഷ്ട്രമായും അതിന്റെ ഭരണഘടനയെയും അദ്ദേഹം അംഗീകരിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
രാജ്യമാണ് പരമോന്നത മാതാവ്, ഭരണഘടനയാണ് പ്രധാന പ്രതീക്ഷ. അതിനെ അപമാനിക്കുന്നത് സഹിക്കാനാവില്ലെന്നും ഗവര്‍ണര്‍ ആര് എന്‍ രവി അഭിപ്രായപ്പെട്ടു.
നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഇറങ്ങിപ്പോയ ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ നടപടി ബാലിശമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ വികസനം ഗവര്‍ണര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല.
ഗവര്‍ണര്‍ ആസൂത്രിമായി ചട്ടലംഘനം നടത്തുകയായിരുന്നുവെന്നും സ്റ്റാലിന് ആരോപിച്ചു. ജനുവരി ആറിന്, നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ രവി, ദേശീയഗാനം ആലപിച്ചില്ലെന്ന് പറഞ്ഞ് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.