സ്ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം: വേല വെടിക്കെട്ടിന് അനുമതി നല്‍കി ഹൈക്കോടതി,

കൊച്ചി/തൃശൂര്‍: വേല വെടിക്കെട്ടിന് അനുമതി നല്‍കി ഹൈക്കോടതി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിനാണ് അനുമതി നല്‍കിയത്. നേരത്തെ, കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം അനുമതി നിഷേധിച്ചിരുന്നു.

എഡിഎമ്മിന്‍റെ നടപടിയെ തുടർന്ന് തിരുവമ്പാടിയും പാറമേക്കാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർ വർക്ക് കണ്‍ട്രോളർ, അസിസ്റ്റന്റ് കണ്‍ട്രോളർ എന്നീ തസ്തികകള്‍ രൂപീകരിക്കാൻ പെസോയ്ക്ക് കോടതി നിർദേശം നല്‍കി.

വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ലൈസന്‍സ് വേണമെന്നും അറിയിച്ചിട്ടുണ്ട്. പാറമേക്കാവ് വെടിക്കെട്ട് നാലിനും തിരുവമ്പാടിയുടേത് ആറിനുമാണു നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !