കൊച്ചി: രണ്ടാം വിവാഹം കഴിച്ച ഭർത്താവില്‍ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന ആദ്യ ഭാര്യക്ക് മുസ്ലിം വ്യക്തി നിയമ പ്രകാരം സംരക്ഷണ ചെലവ് അവകാശപെടാമെന്ന് ഹൈക്കോടതി.
രണ്ടാം വിവാഹം കഴിക്കാൻ നിയമം പുരുഷനെ അനുവദിക്കുന്നുണ്ടെങ്കിലും രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഭർത്താവ് രണ്ടാം ഭാര്യയെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്നതു ആദ്യ ഭാര്യക്ക് ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. ആദ്യ ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കാൻ സാമ്പത്തിക അവസ്ഥയില്ലെന്ന ഭർത്താവിൻ്റെ വാദം കോടതി തള്ളി. പ്രതി മാസം 8000 രൂപ ആദ്യ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി നിർദേശം നല്‍കി.'രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറണം, രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവ് ആദ്യ ഭാര്യക്ക് സംരക്ഷണ ചെലവ് നല്‍കണം': ഹൈക്കോടതി
0
ശനിയാഴ്ച, ജനുവരി 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.