കൊല്ലം: പത്തനാപുരത്ത് പുലിയും പന്നിയും തമ്മില്‍ ഏറ്റുമുട്ടി. പത്തനാപുരം ടൗണിനോട് ചേർന്നുള്ള കിഴക്കേഭാഗം മാക്കുളത്താണ് ഏറ്റുമുട്ടലുണ്ടായത്.
രാത്രിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ ഈ അപൂർവ കൊമ്പുകോർക്കല്‍ എന്താണെന്നറിയാൻ നാട്ടുകാരെത്തിയപ്പോള്‍ പുലി നാട്ടുകാർക്കെതിരെ പാഞ്ഞടുത്തു. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തൻ്റെ വീടിനോട് ചേർന്ന പുരയിടത്തില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടതോടെ മാക്കുളം പുത്തൻ പുരയ്ക്കല്‍ സണ്ണി നാട്ടുകാരെയും വിളിച്ച് പരിശോധിക്കാനിറങ്ങി. ടോർച്ച് വെളിച്ചത്തിലാണ് കാട്ടുപന്നിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന പുലിയെയും രക്ഷപ്പെടാൻ ശ്രമിക്കുന്ന പന്നിയെയും ജനം കണ്ടത്. നാട്ടുകാരില്‍ നിന്നുള്ള വെളിച്ചം കണ്ടതോടെ പന്നിയെ ഉപേക്ഷിച്ച പുലി ഇവർക്ക് നേരെ തിരിഞ്ഞു.
ആളുകള്‍ക്ക് നേരെ ചീറിയടുത്ത പുലി ആക്രമിക്കാതെ പിൻവാങ്ങി. ഭാഗ്യം കൊണ്ടാണ് പുലി ആക്രമിക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും പുലിയെ കണ്ടത്താൻ കഴിഞ്ഞില്ല. പുലി സ്ഥലത്തെത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന കാല്‍പ്പാടോ മറ്റ് സൂചനകളോ ഒന്നും ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.അതേസമയം, ഒരു മാസത്തോളമായി ഇവിടെ പുലിയുടെ വിവാഹരകേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്. കിഴക്കേഭാഗം, മാക്കുളം, പ്ലാക്കാട്, പിടവൂർ, ചേകം, കമുകുംചേരി, ചെന്നിലമണ്‍ മേഖലകളില്‍ പുലിയെ കണ്ടവരുണ്ട്.
വിവിധ സ്ഥാപനങ്ങളിലെയും വീടുകളിലുള്ള സിസിടിവികളില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് പുലിയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പും ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ചാച്ചിപ്പുന്ന കുണ്ടൻകുളം ഭാഗത്ത് പുലിയെ പിടികൂടാനുള്ള കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.