മൂന്നിലവ്: മൂന്നിലവ് പഞ്ചായത്തിലെ 12-ാം വാർഡ് പുതുശ്ശേരിയിലെ മെമ്പർ അജിത്ത് ജോർജാണ് സാങ്കേതികത്വവും തെറ്റിദ്ധാരണയും പറഞ്ഞ് ഓഴ്ചയോളം ജല വിതരണം തടസപ്പെടുത്തിയത്.
പുതുശ്ശേരി കുടിവെള്ള പദ്ധതിക്കായി 2 കിണറുകളാണ് നിർമ്മിച്ചിട്ടുള്ളത്. രണ്ട് സംഭരണികളും നിർമ്മിച്ചിട്ടുണ്ട്.ധാരാളം ശുദ്ധജലം ലഭിക്കുന്നതാണ് ഈ രണ്ട് കിണറുകളും .തൻ്റെ വാർഡിലെ ഒരു സ്വകാര്യ വ്യക്തിയുമായുള്ള വൈരാഗ്യമാണ് തങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇന്ന് BJP പ്രതിനിധി സംഘം സ്ഥലം സന്ദർശിക്കുമെന്ന് മനസിലാക്കിയ സാഹചര്യത്തിൽ വെള്ളമില്ല എന്ന് മെമ്പർ തെറ്റിദ്ധരിപ്പിച്ച് നടന്ന കിണറ്റിൽ നിന്ന് തന്നെ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറക്കുകയും ചെയ്തു.
ഇതിന് ശേഷം സ്ഥലം സന്ദർശിച്ചതിൽ നിന്നും 12 അടി വ്യാസമുള്ള കിണറ്റിൽ 5 മീറ്റർ താഴ്ചയിൽ വെള്ളം അവശേഷിക്കുന്നതായും മനസിലാക്കാൻ കഴിഞ്ഞു.
വാർഡ് മെമ്പർ സ്വകാര്യ വ്യക്തിയുമായുള്ള വൈരാഗ്യത്തിൻ്റെ പേരിൽ കുടിവെള്ളം നല്കാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, വാർഡ് മെമ്പറുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്നും സ്ഥലം സന്ദർശിച്ച BJP മണ്ഡലം ജന:സെക്രട്ടറി സതീഷ് തലപ്പുലം വ്യക്തമാക്കി.
പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ദിലീപ് മൂന്നിലവ്, പോൾ ജോസഫ്,മനോജ് പുളിക്കൽ, ശ്രീകല ബിജു, ബിജു വെട്ടത്തുപാറ, പ്രദീഷ് പുളിക്കൽ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.