മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ജനു.12 മുതൽ

പാലാ: 32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന്  ശോഭായാത്രയോടെ ജനു.12ന് തുടക്കമാകും. വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ് ഹിന്ദു സംഗമപരിപാടികൾ നടക്കുന്നത്.

സ്വാമി വിവേകാനന്ദ ജയന്തി മുതൽ ആറ് ദിവസങ്ങളിൽ സത്സംഗങ്ങൾ,പ്രഭാഷണങ്ങൾ,കുടുംബ സംഗമം എന്നിവ  നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജനു.12ന് വൈകിട്ട് 4.30ന് ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന ശോഭായാത്ര സംഗമ വേദിയിൽ സമാപിക്കും.6ന് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമ പതാക ഉയർത്തും. 6.30ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് സംഗമ പരിപാടികൾ ഉദ്ഘാടനം ചെയ്യും. 

സേവാഭാരതിയുടെ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗവർണർ നിർവ്വഹിക്കും. അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനാകും. നടനും എഴുത്തുകാരനുമായ നന്ദകിഷോർ വിവേകാനന്ദ സന്ദേശവും സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും നടത്തും.

ഡോ.എൻ.കെ. മഹാദേവൻ, കെ.എൻ. ആർ.നമ്പൂതിരി,അഡ്വ. ജി.അനീഷ് എന്നിവർ സംസാരിക്കും.13-ന് വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തിൽ സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണവും

ഒ.എസ്. സതീഷ് മുഖ്യ പ്രഭാഷണവും നടത്തും. ഹിന്ദുമഹാ സംഗമം ഉപാദ്ധ്യക്ഷൻ കെ.എ.ഗോപിനാഥൻ അദ്ധ്യക്ഷനാകും. ചിത്ര സജി, അഖില അരുൺ എന്നിവർ സംസാരിക്കും.

ജനു.14ന് വൈകിട്ട് 5.30ന് മകര സംക്രമ ദീപം തെളിയിക്കൽ,

 6.30ന് കുടുംബ സംഗമത്തിൽ ഡോ.ജയലക്ഷ്മി അമ്മാൾ മുഖ്യ പ്രഭാഷണം നടത്തും. അനൂപ്  വൈക്കം, മായ ജയരാജ് എന്നിവർ സംസാരിക്കും.

ജനു.15ന് വൈകിട്ട് 6.30നുള്ള സമ്മേളനത്തിൽ ആശ പ്രദീപ്, ശങ്കു ടി.ദാസ് എന്നിവർ പ്രഭാഷണം നടത്തും.

വെള്ളാപ്പാട് ഭഗവതി ക്ഷേത്ര സമിതി രക്ഷാധികാരി അഡ്വ.കെ.ആർ. ശ്രീനിവാസൻ അദ്ധ്യക്ഷനാകും. മഹേഷ് ചന്ദ്രൻ,വിഷ്ണു ബിജു എന്നിവർ സംസാരിക്കും.

ജനു. 16ന് വൈകിട്ട് 4.30 മുതൽ ഭജന, 6.30ന് സമാപന സമ്മേളനത്തിൽ സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനാകും.

ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡയറക്ടർ ഡോ.വി.നാരായണന് സമർപ്പിക്കും. സേവാഭാരതി പുരസ്കാരം മനോരോഗികളുടെയും വയോജനങ്ങളുടെയും പുനരധിവാസ കേന്ദ്രമായ മരിയ സദനത്തിൻ്റെ ഡയറക്ടർ സന്തോഷ് മരിയ സദനത്തിനും കായിക പുരസ്കാരം അർജുൻ എം.പട്ടേരിക്കും സമ്മാനിക്കും.ഡോ.വിനയകുമാർ,

ഡോ.വി.രാധാലക്ഷ്മി എന്നിവരെആദരിക്കും. ഹിന്ദു മഹാസംഗമം ജനറൽ സെക്രട്ടറി സി.കെ. അശോകൻ, ജനറൽ കൺവീനർ ഡോ. പി.സി.ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും.

വാർത്താസമ്മേളനത്തിൽ ഹിന്ദു മഹാസംഗമം ഭാരവാഹികളായ ഡോ. എൻ.കെ. മഹാദേവൻ, കെ.എൻ.ആർ. നമ്പൂതിരി,അഡ്വ.രാജേഷ് പല്ലാട്ട്,

സി.കെ.അശോകൻ, ഡോ.പി.സി. ഹരികൃഷ്ണൻ, കെ.കെ. ഗോപകുമാർ, ടി.എൻ. രാജൻ .അഡ്വ ജി അനീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !