സന്നിധാനത്ത് മകരവിളക്കിനോട് അനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മകരവിളക്കിനോട് അനുബന്ധിച്ച് വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനമായി. മകരവിളക്ക് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് വെള്ളിയാഴ്ച മുതൽ തിരക്ക് നിയന്ത്രിക്കാൻ തീരുമാനമായത്. 13,14 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

വെർച്വൽ ക്യൂ 13 ന് 50,000 ആയും 14 ന് 40,000 ആയും പരിമിതപ്പെടുത്തും. 13 ന് 5,000വും 14 ന് 1,000 പേർക്കും മാത്രം സ്പോട്ട് ബുക്കിംഗ് സൗകര്യം ക്രമീകരിക്കും.15ന് വെർച്വൽ ക്യൂവിൽ 70,000 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവർ അന്നേ ദിവസം രാവിലെ 6 മണിക്ക് പമ്പയിൽ എത്തിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്.
15 ന് സ്പോട്ട് ബുക്കിങ് രാവിലെ 11 മണിക്ക് ശേഷം മാത്രമായിരിക്കും നടക്കുക. മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയ ദിനമായിരുന്നു ഇന്നലെ. 1,02,916 പേരാണ് ഇന്നലെ മാത്രം ദർശനം നടത്തി മടങ്ങിയത്. പുല്ലുമേട് വഴി 5,396 പേരും സ്‌പോട് ബുക്കിങ് വഴി 25,449 പേരും എത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !