പ്രവാസി മലയാളികളെ ഞെട്ടിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം.

കവന്‍ട്രി: മണിക്കൂറുകളുടെ ഇടയില്‍ രണ്ടു മരണങ്ങളെ അവിശ്വസനീയതയോടെ കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യമാണ് ഇന്നലെ യുകെ മലയാളികളെ തേടി എത്തിയത്.

രാവിലെ തന്നെ പുതുവര്‍ഷ പുലരിയില്‍ മരണത്തിനു കീഴടങ്ങിയ സ്റ്റെനിയുടെ മരണം ന്യുമോണിയ ബാധ മൂലമായിരുന്നു എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഇന്നലെ ബ്രിട്ടീഷ് മലയാളി പുറത്തു വിട്ടിരുന്നു. ഇന്ന് ലണ്ടനില്‍ സ്റ്റെനിക്ക് പൊതുദര്‍ശനം ഒരുങ്ങവേയാണ് അധികം അകലെയല്ലാതെ ലൂട്ടനില്‍ മലയാളിയായ വിവിയന്‍ ജേക്കബിന്റെ മരണവര്‍ത്തയും എത്തുന്നത്.
എന്നാല്‍ കേവലം സാധാരണ പനിപോലും അതിവേഗം ന്യുമോണിയയിലേക്ക് എത്തിക്കുന്ന ബ്രിട്ടീഷ് ശൈത്യകാലം യുവതിയായ സ്റ്റെനിയെയും മധ്യവയസ്‌കനായ വിവിയന്‍ ജേക്കബിനെയും കീഴടക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ തണുപ്പ് കാലത്തെ ആരോഗ്യ സംരക്ഷണത്തില്‍ ഉണ്ടാകണം എന്ന സന്ദേശം കൂടിയാണ് ലഭ്യമാകുന്നത്.

വിവിയന്റെ മരണം പ്രിയപ്പെട്ടവരെ കൂടുതല്‍ വേദനിപ്പിക്കുന്നത് രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്നും മരണത്തിനൊപ്പം പോയത് ഇതേ സാഹചര്യത്തില്‍ തന്നെയാണ്. ഒരു പനിയും തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്നെ വിവിയന്റെ കുടുംബത്തിന് നഷ്ടമായത്. ഇപ്പോള്‍ മകള്‍ക്കരികെ സ്‌നേഹനിധിയായ പിതാവായി അന്ത്യ നിദ്രയ്ക്ക് തയാറെടുകയുമാകയാണ് വിവിയന്‍. 

വിവിയന്റെ സംസ്‌കാരം യുകെയില്‍ തന്നെ ആയിരിക്കും എന്ന് കുടുംബം തീരുമാനം എടുത്തിട്ടുണ്ട്.തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ശേഷം ഏറെനാള്‍ നാട്ടിലേക്ക് മാറി നിന്ന ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ മടങ്ങി എത്തിയത്. ഇതിനിടയില്‍ ജോലി നഷ്ടമാകുകയും ആരോഗ്യാവസ്ഥ മോശമാകുകയും ആയിരുന്നു. 

ഈ സാഹചര്യത്തില്‍ കൗണ്‍സില്‍ ഹൗസില്‍ താമസിച്ചിരുന്ന വിവിയാണ് സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം മാത്രമായിരുന്നു ആശ്രയം. ഈ സാഹചര്യത്തില്‍ സംസ്‌കാര ചടങ്ങിനും മറ്റും കുടുംബം പ്രയാസപ്പെടുന്നതായി അടുത്ത സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു.

തൊടുപുഴ വള്ളിയില്‍ വീട്ടില്‍ പരേതനായ ചാക്കോയുടെയും ലില്ലിയുടെയും മകനാണ് വിവിയന്‍. 52 വയസാണ് പ്രായം. ഭാര്യ വൈഷ്ണവി. മക്കള്‍ പരേതയായ കയേല, നെയ്തന്‍, വില്ല്യം ,സഹോദരങ്ങള്‍ വിന്‍സെന്റ് ജേക്കബ് വള്ളിയില്‍, ആഗ്‌നസ് (വിന്‍സി),വിന്ധ്യ ജിജിമോന്റെ മരണം മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്ക് നാട്ടില്‍ പോയി മടങ്ങി വരവേ,

അതിനിടെ അതിദാരുണമായ മറ്റൊരു മരണവര്‍ത്തയാണ് വൈകിട്ടോടെ യുകെ മലയാളികളെ തേടി എത്തിയിരിക്കുന്നത്. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന മകന്റെ വിവാഹവുമായി ബന്ധപെട്ടു നാട്ടില്‍ പോയിരുന്ന പോര്‍ട്‌സ്മൗത് മലയാളി ജിജിമോന്‍ ചെറിയാനാണ് ദുബൈയില്‍ നിന്നും ഗാറ്വിക്ക്ക്കിലേക്കുള്ള യാത്രയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുന്നത്. 

വിമാനത്തില്‍ ടോയ്ലെറ്റില്‍ പോയി സീറ്റിലേക്ക് മടങ്ങവെയാണ് ജിജിമോന്‍ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് ഇപോള്‍ ലഭ്യമാകുന്ന വിവരം. വൈകിട്ട് അഞ്ചു മണിയോടെ നെഞ്ചു വേദന തോന്നിയ ജിജിമോന് വിമാനത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നീണ്ട നേരം സിപിആര്‍ നല്‍കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികസമയം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത വിമാനത്താവളം തേടുന്നതിലും കാര്യമായ സാദ്ധ്യതകള്‍ ഇല്ലായിരുന്നു. 

ഒരു മണിക്കൂറിനു ശേഷം വിമാനത്തില്‍ വച്ച് തന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ അബോധാവസ്ഥയില്‍ ആകുന്ന സാഹചര്യം ആയിരുന്നു എന്ന് സഹയാത്രികര്‍ പങ്കുവയ്ക്കുന്ന വിവരം.ഏറെക്കാലമായി തങ്ങളൊക്കൊപ്പമുള്ള കുടുംബത്തെ തേടിയെത്തിയ അത്യാഹിതത്തില്‍ ഞെട്ടി തരിച്ചിരിക്കുകയാണ് പോര്ടസ്മൗത് മലയാളികള്‍. ജിജിമോന്റെ മൃതദേഹം വര്‍ത്തിങ് ആശുപത്രിയിലേക്ക് മാറ്റിയതോടെ അര്‍ദ്ധ രാത്രിയോടെ കുടുംബം പോര്‍ട്‌സമൗത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.

നാട്ടില്‍ നിന്നും പ്രിയപെട്ടവരോടൊക്കെ യാത്ര പറഞ്ഞു മടങ്ങിയ ജിജിമോന്റെ മരണം വല്ലാത്ത ഞടുക്കമാണ് നാട്ടിലും സൃഷ്ടിച്ചിരിക്കുന്നത്.ജിജിയുടെ ചേട്ടന്റെ മകന്റെ വിവാഹത്തിനും മൂത്ത മകന്‍ ജീഫോണ്‍സിന്റെ ആഗസ്റ്റ് മാസത്തിലേയ്ക്ക് തീരുമാനിച്ചിരിക്കുന്ന കല്യാണ ഒരുക്കങ്ങള്‍ക്കുമായി നാട്ടില്‍ പോയതായിരുന്നു കുടുംബം. 

മണിക്കൂറുകള്‍ക്ക് മുന്‍പേ സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞ മനുഷ്യനെ ഇനി കാണാനാകില്ല എന്ന വാര്‍ത്തയാണ് കുടുംബ അംഗങ്ങളെ തേടി അര്‍ദ്ധരാത്രിയില്‍ എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !