തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെന്നും അതിന് തന്റെ ഓഫീസിനെ ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
'അൻവർ ഇന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ടാവാം. അതിന് ഇക്കാര്യങ്ങൾ സഹായകരമാവുമെങ്കിൽ അതുനടക്കട്ടെ. അതിനുവേണ്ടി എന്നെയും ഓഫീസിനെയും ഉപയോഗിക്കേണ്ട എന്നേയുള്ളൂ' - പിണറായി വിജയൻ പറഞ്ഞു.
ധർമടത്ത് തനിക്കെതിരെ മത്സരിക്കാൻ അൻവർ സന്നദ്ധത പ്രകടിപ്പിച്ച കാര്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.
"ധർമടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അൻവർ അല്ലല്ലോ.
ഇതിലൊന്നും എന്റെ വ്യക്തിപരമായ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തിൽ പാർട്ടിക്ക് നിയതമായൊരു നിലപാടുണ്ട്. ഉചിതമായ സമയത്ത് പാർട്ടിതന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊള്ളും." നിലവിൽ വ്യക്തമായ നിലപാട് സ്വീകരിച്ചാണല്ലോ അൻവർ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.