ബോബി ചെമ്മണ്ണൂർ കാടനും പരമ നാറിയുമെന്ന് സിപിഎം നേതാവ് ജി. സുധാകരൻ

ആലപ്പുഴ :ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ. ബോബി ചെമ്മണൂർ വെറും പ്രാകൃതനും കാടനുമാണെന്നും പരമനാറിയും പണത്തിന്റെ അഹങ്കാരവുമാണെന്നും സുധാകരൻ പറഞ്ഞു.

കായംകുളം എംഎസ്എം കോളജിൽ പുസ്തകപ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സുധാകരന്റെ വാക്കുകൾ: ‘‘15 വർഷം മുൻപുതന്നെ ഞാൻ എന്റെ ഭാര്യയോടു പറഞ്ഞിരുന്നു, അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അതു ലൈംഗിക സംസ്കാരമാണ്. 

കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ? എന്നിട്ട് അറസ്റ്റ് ചെയ്തോ? പല സ്ത്രീകളെയും അയാൾ അപമാനിച്ചു അവർ ആരും അനങ്ങിയില്ല.

അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകൾ ഉണ്ട്. അവർക്ക് പ്രത്യേകസംഘം ഉണ്ട്. നമ്മൾ എല്ലാത്തിനും മുന്നിലാണ് എന്ന് പറയുന്നവർക്ക് ഇതിൽ എന്താണ് പറയാനുള്ളത്. ഒരിക്കലും നമ്മൾ നമ്മളെപ്പറ്റി പറഞ്ഞ് അഹങ്കരിക്കാൻ പാടില്ല. നമ്മൾ ചില കാര്യങ്ങളിൽ മുന്നിലാണ്. ഉള്ള കാര്യങ്ങൾ പറഞ്ഞാൽ മതി. ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് ഉണ്ടാക്കി പറയുന്നത്. പൊങ്ങച്ചം പറച്ചിലും പൊള്ള വാചകവും ലോകചരിത്രത്തിൽ ഇടം പിടിക്കില്ല. പറയുന്ന ദിവസമേ ഉള്ളൂ അതിന്റെ ആയുസ്സ് എന്നും സുധാകരൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !