ഡൽഹി: എം.ടി വാസുദേവൻ നായർക്ക് രാജ്യത്തിൻറെ ആദരം.
മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷൺ. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആർ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉൾപ്പെട്ടവർക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആർ അശ്വിൻ തുടങ്ങിയവർ പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.
തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണും സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകൻ എസ്.എസ് വൈദ്യനാഥൻ,ഗായകൻ അർജിത്ത് സിങ്, മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അർഹരായി.
ഗായകൻ പങ്കജ് ഉദ്ദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ് . അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാർ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ് 19 പേര് പത്മഭൂഷണും 113 പേര് പത്മശ്രീ പുരസ്കാരത്തിനും അർഹരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.