പത്തനംതിട്ട : കവയിത്രി സുഗതകുമാരിയുടെ സ്മരണയ്ക്കായി നാല് നാൾ നീളുന്ന സുഗതോത്സവത്തിന് ആറമ്മുളയിൽ തുടക്കമായി.
സുഗതകുമാരിയുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത കവിതാലാപനം, ഉപന്യാസ രചന തുടങ്ങിയ നിരവധി പരിപാടികളോടെയാണ് സുഗതോത്സവത്തിന് തുടക്കമായത്. ആറൻമുള വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശിൽപ്പശാല മുൻ കേന്ദ്ര ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ഒരു വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭാവി തലമുറക്ക് പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനും സുഗതകുമാരിയെ അവരുടെ ഹൃദയത്തിലേക്ക് പകർന്നുനൽകുന്നതിനും സാധ്യമാക്കിയ സുഗത സൂഷ്മ വനംപദ്ധതിയാണ് ഏറെ ശ്രദ്ധേയം.സുഗതോത്സവം രണ്ടാം ദിവസമായ നാളെ (തിങ്കൾ) കവി ഇഞ്ചക്കാട് ബാലചന്ദ്രൻ സുഗതകുമാരി ടീച്ചറുടെ കുടുംബ വീടായ വാഴുവേലിൽ തറവാട്ടിലെ ഒന്നര ഏക്കർ സ്ഥലത്തുള്ള സുഗതവനത്തിൽ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും കവിത ചൊല്ലിയും വനയാത്ര നടത്തും.
22 ന് 3 മണിക്ക് സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം കേന്ദ്ര പ്രതിരോഥ വകുപ്പ്മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. നവതി ആഘോഷക്കമ്മറ്റി അംഗം പന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് സുഗത നവതി പുരസ്കാരം സമ്മാനിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.