പത്തനംതിട്ട : ഓമല്ലൂർ ചീക്കനാൽ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചക്ക് ശേഷം 2.45 ഓടെയാണ് അപകടം നടന്നത്.സമീപത്തെ ടർഫിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിനെത്തിയതാണ് കുട്ടികൾ.കളി കഴിഞ്ഞശേഷം കുളിക്കുന്നതിനായി അച്ചൻകോവിലാറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന വിദ്യാർഥികളും നാട്ടുകാരും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നീട് പത്തനംതിട്ട ഫയർഫോഴ്സിന്റെ സ്കൂബാ സംഘങ്ങളുടെ തിരച്ചിലിൽ 3.30 ഓടെ കുട്ടികൾ ഒഴുക്കിൽ പെട്ട സ്ഥലത്തിന് സമീപത്ത് നിന്നു തന്നെ മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഓമല്ലൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
0
ഞായറാഴ്ച, ജനുവരി 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.