ലണ്ടൻ : സഹയാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും നേരേ അധിക്ഷേപവാക്കുകൾ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് ഈസിജെറ്റ് വിമാനത്തിൽ യുവതിയുടെ പരാക്രമം.
27ന് രാത്രി തുർക്കിയിലെ അന്റാലിയയിൽനിന്നും ലണ്ടൻ ഗാട്ട്വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തിലവാണ് ( EZY8556) യുവതിയുടെ പരാക്രമം. ഇതെത്തുടർന്ന് വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തിൽ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയർ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടർന്നു.അടുത്തിരുന്ന പത്തുവയസ്സുള്ള കൊച്ചുകുട്ടി ഉച്ചത്തിൽ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. കേവലം 16 വയസ്സുമാത്രം പ്രായമുള്ള യുവതിയാണ് വിമാനത്തിൽ ഈ പരാക്രമം കാട്ടി നിരവധി യാത്രക്കാരുടെ ക്രിസ്മസ്-ന്യൂ ഇയർ ഹോളിഡേ മടക്കയാത്ര അലങ്കോലപ്പെടുത്തിയത്.
അടുത്തിരുന്ന കുട്ടി ഉച്ചത്തിൽ ചുമച്ചപ്പോൾ ചുമ നിർത്താൻ യുവതി ആവശ്യപ്പെട്ടു. ഇതേത്തുർന്ന് ടോയ്‌ലറ്റിലേക്ക് പോയ പത്തുവയസ്സുകാരിയെ പിന്തുടർന്ന് യുവതി ആക്രോശം തുടർന്നു എന്നാണ് യാത്രക്കാർ പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയ്ക്കു നേരെയായിരുന്നു യുവതിയുടെ അടുത്ത പരാക്രമം. യുവതിയുടെ ശല്യം സഹിക്കവയ്യാതെ കരഞ്ഞ കുട്ടിയെയും അമ്മയെയും കാബിൻ ക്രൂ അംഗങ്ങൾ സമാധാനിപ്പിച്ച് മുൻനിരയിലെ സീറ്റിലേക്ക് മാറ്റി.
തുടർന്ന് യുവതിയോടെ സമാധാനമായിരിക്കാൻ ആവശ്യപ്പെട്ട കാബിൻ ക്രൂവിനെയും അവർ വെറുതെ വിട്ടില്ല. അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ചെരിപ്പൂരി യാത്രക്കാർക്കുനേരെ എറിഞ്ഞു. ഇതോടെയാണ് വിമാനം അടിയന്തരമായി ഇറക്കി യുവതിയെ പൊലീസിന് കൈമാറാൻ ക്യാപ്റ്റൻ തീരുമാനിച്ചത്.സഹയാത്രക്കാർക്കും കാബിൻ ക്രൂവിനുമെതിരെ അപമര്യാദയായി പെരുമാറുന്നത് പൊറുക്കാനാവില്ലെന്നും യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഈസിജെറ്റ് മുൻഗണന നൽകുന്നതെന്നും സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ ഈസിജെറ്റ് അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.