ശിക്ഷാവിധിയിൽ പൂർണ തൃപ്തരല്ല;ശരത് ലാലിന്റെ കുടുംബം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധിയിൽ പൂർണ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ കുടുംബം പ്രതികരിച്ചു. ഞങ്ങളുടെ നഷ്ടം നഷ്ടമായി അവശേഷിക്കുന്നുവെന്നും പ്രതികൾക്ക് പ്രതീക്ഷിച്ച ശിക്ഷ കിട്ടിയില്ലെന്നും ശരത് ലാലിന്റെയും കൃപേഷിന്റെയും സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും പറഞ്ഞു. 

ഞങ്ങൾ പ്രതീക്ഷിച്ച പരമാവധി ശിക്ഷ കിട്ടിയിട്ടില്ല. ഒന്നുമുതൽ എട്ടു വരെയുള്ള പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അവരിൽ ആ തരത്തിലുള്ള കുറ്റമാണ് ചാർത്തിയിട്ടുണ്ടായിരുന്നത്. സി.പി.എം നേതാക്കൾക്ക് വളരെ കുറഞ്ഞ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞാൽ പ്രതികൾ നാട്ടിലേക്ക് മടങ്ങിയെത്തും. ​അപ്പോൾ വീണ്ടും ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ആവർത്തിക്കുമെന്നും അമൃത ചൂണ്ടിക്കാട്ടി.

പെരിയ കേസിലെ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ഇതു കൂടാതെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്.എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണ് കുറ്റക്കാർക്കുള്ള ശിക്ഷ വിധിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !