മലപ്പുറം: ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂര്‍ ജില്ലാ പരിശത്ത് അംഗങ്ങള്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു. ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് മനസ്സിലാക്കുന്നതിനും ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെ പറ്റി പഠിക്കുന്നതിനുമാണ് കിലയുടെ നേതൃത്വത്തില്‍ സംഘം ജില്ലാ പഞ്ചായത്തില്‍ എത്തിച്ചേര്‍ന്നത്.
ഹമിര്‍പൂര്‍ ജില്ലാ പരിശത്ത് ചെയര്‍പേഴ്സണ്‍ ബിബ്ലി ഉള്‍പെടെയുളള 15 അംഗ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡണ്ട് ഇസ്മായില്‍ മൂത്തേടത്തിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ച വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, അഡ്വ. പി.വി മനാഫ് ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് രാജേഷ്, കില ഫാക്കല്‍റ്റി രാമകൃഷ്ണന് എന്നിവര്‍ സംഘത്തിന് വിശദീകരിച്ചു.രാജ്യത്തിന് തന്നെ മാതൃകയായ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിജയഭേരി വിദ്യാഭ്യാസ പദ്ധതി, അക്ഷയ, കിഡിനി വെല്‍ഫെയര്‍ സൊസൈറ്റി, സാക്ഷരതാ തുടര്‍ പ്രവര്‍ത്തനങ്ങള്‍, വിംഗ്സ് മലപ്പുറം, മെഗാ ജോബ് ഫെയര്‍, ഭിന്നശേഷി, പരിരക്ഷാ പദ്ധതികള്‍ എന്നിവയെ കുറിച്ച് സംഘം വിവരങ്ങള്‍ ആരാഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ വിവിധ പദ്ധതികള്‍ പഠിക്കുന്നതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശ് പ്രതിനിധി സംഘം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വിവിധ ജില്ലാ ആശുപത്രികള്‍, കൃഷി ഫാമുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലും നിറപൊലി ഫാം മേളയുടെ ഭാഗമായി ഒരുക്കിയ ചുങ്കത്തറ ഫാമിലും ഹമിര്‍പൂര്‍ ജില്ലാ പരിശത്ത് അംഗങ്ങള്‍ സന്ദര്‍ശിച്ചു.
വികസന സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ സെറീന ഹസീബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ, പി.കെ.സി അബ്ദുറഹ്മാന്, കെ.ടി അഷറഫ്, ടി.പിഎം ബഷീര്‍, ബഷീര്‍ രണ്ടത്താണി, എ.പി സബാഹ്, വി.കെ.എം ഷാഫി, എന്‍.എം രാജന്, വി.പി ജസീറ, റൈഹാനത്ത് കുറുമാടന്‍, സെലീന ടീച്ചര്‍, ശ്രീദേവി പ്രാക്കുന്ന്, സമീറ പുളിക്കല്‍, യാസ്മിന് അരിമ്പ്ര, പി. ഷഹര്ബാന്, സുബദ്ര ശിവദാസന്‍, റഹ്മത്തുന്നിസ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.