എച്ച്എംപിവി വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

ന്യൂഡൽഹി: ചൈനയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രത്യേക കാലയളവിലെത്തുന്ന സീസണൽ വൈറസാണിതെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വൈറസ് വ്യാപന സാഹചര്യം നേരിടാൻ ഇന്ത്യ സജ്ജമാണെന്നും സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ചൈനയിൽ‍ ആശങ്ക പടർത്തുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു. ചൈനയിലെ ആശങ്കയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയം ഇന്നലെ ഉന്നതതല യോഗം ചേർന്നു. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ, ആരോഗ്യ സ്ഥാപനങ്ങളുടെ മേധാവികൾ, വിവിധ ആശുപത്രികളിലെ മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തണുപ്പ് കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണെന്ന് യോഗം വിലയിരുത്തി.

‘‘എച്ച്എംപിവി സാധാരണയായി കണ്ടുവരുന്ന വൈറസാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പ് കാലത്ത് ഇത്തരം വൈറസ് വ്യാപനം ഉണ്ടാകാറുണ്ട്. സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികൾ സജ്ജമാണ്. ആവശ്യത്തിനു കിടക്കകളും ഓക്സിജനുമുണ്ട്’’– ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !