ചെന്നൈ: ആറ് കൊലപാതകങ്ങൾ ഉൾപ്പെടെ 33 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശരവണൻ (48) പൊലീസ് പിടിയിൽ. ബുധനാഴ്ച രാത്രി ചെന്നൈ എം.കെ.ബി നഗറിലെ ഗുഡ്‌ഷെഡ് റോഡിലെ ഗോഡൗണിൽ ഒളിച്ചിരിക്കുമ്പോൾ പൊലീസ് കെട്ടിടം വളയുകയായിരുന്നു.
കീഴടങ്ങാൻ മുന്നറിയിപ്പ് നൽകിയിട്ടും ശരവണൻ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. തുടേർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി. ബി.എസ്.പിയുടെ തിരുവള്ളൂർ ജില്ലാ ഭാരവാഹിയായിരുന്ന ശരവണന്റെ മൂത്ത സഹോദരൻ തെന്നരസുവിനെ 2015ൽ താമരപ്പട്ടിയിൽ ഒരു സംഘം കൊലപ്പെടുത്തിയിരുന്നു.പ്രതികാരമായി തിരുവള്ളൂരിനടുത്ത് സെവ്വപ്പേട്ടിൽ വെച്ച് ജയശീലൻ എന്നയാളെ ബോംബെറിഞ്ഞ് ശരവണനും കൂട്ടരും കൊലപ്പെടുത്തി. വിവിധ കോടതികൾ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പുളിയന്തോപ്പ്, സെവ്വപ്പേട്ട് മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർ ശരവണനെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
എ. അരുൺ ഐ.പി.എസ് 2024 ജൂലൈയിൽ പൊലീസ് കമ്മീഷണറായി ചുമതലയേറ്റ ശേഷം നഗരത്തിലെ റൗഡികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് 450 റൗഡികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.