ഇല്ലാത്ത സ്ഥാപനത്തിന്റെ പേരിൽ വിഹിതം വാങ്ങി; അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

കോട്ടക്കല്‍: ബിസിനസിലേക്ക് വിഹിതം വാങ്ങി പണം തട്ടിയ കേസില്‍ മലപ്പുറം കോട്ടക്കലിൽ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട് പുല്ലുകാവിൽ സുകൃതലാലിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.


കോട്ടക്കല്‍ സൂപ്പിബസാർ സ്വദേശി ചെക്കമ്മാട്ടിൽ വിനോദാണ് പരാതിക്കാരൻ.

2021 ഒക്ടോബറില്‍ അഞ്ചുലക്ഷം രൂപ പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി. 


ഇരുവരും നേരത്തെ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ്.
വർഷങ്ങളായിട്ടും ലാഭമോ പണമോ ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത സ്ഥാപനത്തിൻെറ പേരിൽ കബളിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !