ഉ​മ തോ​മ​സ് പരസഹായത്തോടെ എഴുന്നേറ്റ് കസേരയിൽ ഇരുന്നു; ഒരാഴ്ച കൂടി ഐ.സി.യു.വിൽ തുടരും;

കൊച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ മെ​ഗാ നൃ​ത്ത പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ​നി​ന്ന് വീണ് ഗുരുതര പരിക്കേറ്റ ഉ​മ തോ​മ​സ് എം.​എ​ൽ.​എ ആശുപത്രി കിടക്കയിൽനിന്ന് പരസഹായത്തോടെ എഴുന്നേറ്റ് കസേരയിൽ ഇരുന്നതായി അവരുടെ ഫേസ്ബുക് അഡ്മിൻ ടീം അറിയിച്ചു. അപകടം നടന്നിട്ട് ഇന്ന് പത്ത് ദിവസമാവുകയാണ്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവെക്കുകയാണെന്നും ശരീരമാസകലം കലശലായ വേദനയുണ്ടെന്നും അവർ അറിയിച്ചു. ഒരാഴ്ച കൂടി ഐ.സി.യു.വിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

‘ഇന്നലെ ചേച്ചി ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നത് ഏറെ ആശ്വാസകരമാണ്.. രാവിലെ മകൻ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും, സോഷ്യൽ മീഡിയ ടീമിനെയും ഫോണിൽ വിളിയ്ക്കാൻ ആവശ്യപ്പെട്ടത്.. ഏകദേശം അഞ്ചുമിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് 'Coordinate Everything'.., തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവർത്തിക്കണമെന്നും.. MLA യുടെ തന്നെ ഇടപെടൽ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളിൽ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിർദേശിച്ചു.. മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ്‌ അംഗങ്ങൾക്ക് നിർദ്ദേശം നൽകി ചേച്ചി..

വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണ് നൽകുന്നത്’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. അതിനിടെ, നൃത്ത പരിപാടിയുടെ സംഘാടകരിൽ ഒരാളും കേസിൽ മൂ​ന്നാം പ്ര​തിയുമായ ഓ​സ്ക​ർ ഇ​വ​ന്‍റ്​ മാ​നേ​ജ്മെ​ന്‍റ്​ പ്രൊ​പ്രൈ​റ്റ​ർ തൃ​ശൂ​ർ പൂ​ത്തോ​ൾ പേ​ങ്ങാ​ട്ട​യി​ൽ പി.​എ​സ്. ജ​നീ​ഷി​നെ​ എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഡി​സ്ചാ​ർ​ജ് ആ​യ ഉ​ട​ൻ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പാ​ലാ​രി​വ​ട്ട​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക​രി​ൽ പ്ര​ധാ​നി​യാ​യ മൃ​ദം​ഗ വി​ഷ​ൻ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ വ​യ​നാ​ട് മേ​പ്പാ​ടി മ​ല​യി​ൽ എം. ​നി​ഗോ​ഷ്‌ കു​മാ​ർ (40) ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. അ​ന്ന് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്‌​ത ശേ​ഷം വി​ട്ട​യ​ച്ചു. ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​ഗോ​ഷ് കു​മാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്.

നി​ഗോ​ഷി​നോ​ടും ജ​നീ​ഷി​നോ​ടും ഹൈ​കോ​ട​തി കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ചി​കി​ത്സ തേ​ടു​ക​യാ​ണെ​ന്നും കീ​ഴ​ട​ങ്ങാ​നാ​വി​ല്ലെ​ന്നും അ​ന്ന് ജ​നീ​ഷ് പൊ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി വി​ട്ട​തി​നു​പി​ന്നാ​ലെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ടെ, നൃ​ത്ത​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത നൃ​ത്താ​ധ്യാ​പ​ക​രെ​ക്കു​റി​ച്ചും മ​റ്റും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !