ന്യൂഡൽഹി: ഇന്ത്യയുടെ മെട്രോ ശൃംഖല ലോകത്തിലെ മൂന്നാമത്തെ വലിയ ശൃംഖലയായി വികസിച്ചു. മെട്രോ റെയിലിന് മൊത്തം 1,000 കിലോമീറ്റര്‍ നീളമുണ്ട്. ഈ നേട്ടം ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ മെട്രോ ശൃംഖലയില്‍ മൂന്നിരട്ടി വര്‍ദ്ധനവുണ്ടായി.
മെട്രോ സര്‍വീസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് പതിനൊന്നായി ഉയര്‍ന്നു. അതേസമയം മെട്രോ കണക്റ്റിവിറ്റിയുടെ പ്രയോജനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് 23 ആയി ഉയരുകയും ചെയ്തു. 2014 ല്‍ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 28 ലക്ഷമായിരുന്നുവെങ്കില്‍ 2024ല്‍ അത് ഒരു കോടിയിലേറെയായി ഉയര്‍ന്നു. കൂടാതെ, മെട്രോ ട്രെയിനുകളുടെ മൊത്തം ദൂരം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. 86,000 കിലോമീറ്ററില്‍ നിന്ന് 2.75 ലക്ഷം കിലോമീറ്ററായി. അതേസമയം, ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയുടെ 13 കിലോമീറ്റര്‍ ദൂരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. 4,600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ഇടനാഴി ഡല്‍ഹിയും മീററ്റും തമ്മിലുള്ള പ്രാദേശിക കണക്റ്റിവിറ്റി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നമോ ഭാരത് ഇടനാഴിക്ക് പുറമേ, ജനക്പുരിക്കും കൃഷ്ണ പാര്‍ക്കിനും ഇടയിലുള്ള ഡല്‍ഹി മെട്രോ നാലാം ഘട്ടത്തിന്റെ 2.8 കിലോമീറ്റര്‍ ദൂരവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൃഷ്ണ പാര്‍ക്ക്, വികാസ്പുരിയുടെ ഭാഗങ്ങള്‍, ജനക്പുരി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചിമ ഡല്‍ഹി നിവാസികള്‍ക്ക് ഈ വികസനത്തില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.