എടപ്പാൾ കുറ്റിപ്പാല മാതാ അമൃതാനന്ദമയീ മഠം;തൃക്കാർത്തിക പൊങ്കാല മഹോൽസവം;

എടപ്പാൾ: സദ്ഗുരു മാതാ അമൃതാനന്ദമയി ദേവീയുടെ അനുഗ്രഹാശിസ്സുകളോടെ ലോകശാന്തിക്കായി നടത്തുന്ന 5-ാമത് പൊങ്കാല മഹോൽസവം 2025 ജനുവരി 10 ന് വെള്ളിയാഴ്ച‌ കാലത്ത് മാതാ അമൃതാനന്ദമയി മഠം മുതിർന്ന സന്യാസി ശിഷ്യൻ പൂജനീയ സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ജനുവരി 5 ന് ഡോ. രവി നമ്പൂതിരി നാറാസ് മന തൃക്കാർത്തിക മഹോത്സവത്തിന് പ്രാരംഭം സൂചകമായി കൊടിയേറ്റം നടത്തി.

ജനുവരി 9 ന് വൈകീട്ട് 5 മണിക്ക് കാർത്തിക പൂജയോടെ ആരംഭിക്കുന്ന മഹോത്സവത്തിൽ സന്ധ്യക്ക് 7:00 മണിക്ക് കോട്ടക്കൽ കഥകളി സംഘം അവതരിപ്പിക്കുന്ന കീചകവധം കഥകളി അരങ്ങേറും. പൊങ്കാല മഹോത്സവത്തിന് ജില്ലക്കകത്തും പുറത്തു നിന്നും ആയിരങ്ങൾ പങ്കെടുക്കുന്നതാണ്.

ജനുവരി 8 ന് ബുധനാഴ്‌ച കാലത്ത് 10 മണിക്ക് ആശ്രമ മഠാധിപതി സ്വാമിനി അതുല്യാമൃതപ്രാണയുടെ നേതൃത്വത്തിൽ പൊങ്കാലക്കു മുന്നോടിയായുള്ള കലവറ നിറക്കൽ ചടങ്ങിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അമ്മയുടെ ഭക്തർ കലവറ നിറക്കുന്നതിനായി എത്തുന്നതാണ്.


ജനുവരി 10 ന് പുലർച്ച 5 മണിക്ക് അഷ്‌ഠ ദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് പൊങ്കാല വിശേഷാൽ പൂജ, ഭദ്രദീപ പ്രതിഷ്‌ഠ, ഭണ്ഡാരഅടുപ്പിലേക്ക് അഗ്നി പ്രോജ്വലനം, പൊങ്കാല സമർപ്പണം, സ്വാമി ജ്ഞാനാമൃതാനന്ദപുരിയുടെ അനുഗ്രഹ പ്രഭാഷണം, ഭജന, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

എടപ്പാൾ-കുറ്റിപ്പാലആശ്രമ മഠാധിപതി പൂജനീയ സ്വാമിനി അതുല്യാമൃതപ്രാണ, ആശ്രമം സത്സംഗസമിതി അംഗങ്ങൾ ചന്ദ്രൻ ചാലിശ്ശേരി, ദിനേശൻ ചങ്ങരംകുളം, ഉണികൃഷ്‌ണൻ പട്ടാമ്പി, കരുണൻ ചങ്ങരംകുളം എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !