ചാലിശേരിയിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘാടക സമിതി യോഗം ചേർന്നു

ചാലിശ്ശേരി: ചാലിശ്ശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും, മുക്കിൽപീടിക മഹാത്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനുള്ള സംഘാടക സമിതി യോഗം ചേർന്നു.

ജിസിസി ക്ലബ്ബ് ഹൗസിൽ നടന്ന സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജിസിസി പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് അദ്ധ്യഷനായി.

രക്ഷാധികാരി ബാബു നാസർ , പഞ്ചായത്തംഗം ആനി വിനു ,പഞ്ചായത്തംഗവും സ്കൂൾ പി ടി എ പ്രസിഡൻ്റുമായ പി.വി.രജീഷ് , രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എ പ്രയാൺ , കെ.സി. കുഞ്ഞൻ , യൂസഫ് പണിക്ക വീട്ടിൽ , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ. സുനിൽകുമാർ , ജിസിസി പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , സെകട്ടറി ജിജു ജെക്കബ് , ട്രഷറർ എ.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാനായി അക്ബർ ഫൈസൽ, കൺവീനർ ഷാജഹാൻ നാലകത്ത്, ട്രഷറർ ജിജു ജെക്കബ്, ടൂർണമെൻ്റ് കോഡിനേറ്റർ ശ്രീരാഗ് അമ്പാടി എന്നിവരെയും എക്സ്ക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. 2025 ഫ്രെബുവരി 1 മുതൽ ചാലിശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !