ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സിലെ വിക് ആന്‍ സീയില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റിനിടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്. വൈശാലിക്ക് ഹസ്തദാനം നല്കാന് വിസമ്മതിച്ചതില്‍ ക്ഷമാപണം നടത്തി ഉസ്ബെക്കിസ്താന് ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിര്‍ബെക്ക് യാകുബ്ബോവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതിനു പിന്നാലെയാണ് യാകുബ്ബോവ്, വൈശാലിയെ നേരില്‍ കണ്ട് ക്ഷമാപണം നടത്തിയത്.
സഹോദരന് പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കുമൊപ്പമെത്തിയ വൈശാലിക്ക് യാകുബ്ബോവ് പൂക്കളും ചോക്ലേറ്റും സമ്മാനമായി നല്കുന്ന വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. യാകുബ്ബോവിന്റെ പ്രവൃത്തിക്കു പിന്നിലെ കാരണം തനിക്ക് മനസിലായെന്നും അതില്‍ വിഷമമില്ലെന്നും വൈശാലി പ്രതികരിച്ചു.
ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ തന്നെ താന്‍ വൈശാലിയോട് അനാദരവ് ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും അവരുടെ ഇളയ സഹോദരന് ആര്. പ്രഗ്നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവുമുണ്ടെന്നും മതപരമായ കാരണങ്ങളാലാണ് കൈകൊടുക്കാതിരുന്നതെന്നും വ്യക്തമാക്കി യാകുബ്ബോവ് രംഗത്തെത്തിയിരുന്നു.
ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ് ചെസ് ബോര്‍ഡിനടുത്തേക്കെത്തിയ യാകുബ്ബോവിന് കൈകൊടുക്കാനായി വൈശാലി കൈ നീട്ടിയത്. എന്നാല്‍ താരം ഇത് ശ്രദ്ധിക്കാത്ത പോലെ പെരുമാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.