മുബൈ: പരിഭ്രാന്തി സൃഷ്ടിച്ച് പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം(ജിബിഎസ്) വ്യാപിക്കുന്നു. ധയാരി, അംബേഗാവ്, നർഹെ തുടങ്ങിയ പ്രദേശങ്ങളിലും സിൻഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി.
പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം വരാനുണ്ട്.
രോഗം ഗുരുതരമായതിനെ തുടർന്ന് 27 പേരെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു.
32 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടർന്നുവെന്നാണ് പ്രാഥമിക നിഗനമം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
രോഗം വീണ്ടും വ്യാപിക്കാതിരിക്കാൻ സർക്കാറിൻറെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്. പ്രദേശത്തെ മിക്ക സ്‌കൂളുകളിലും ടാങ്കർ വഴിയാണ് ഇപ്പോൾ വെള്ളം വിതരണം ചെയ്യുന്നത്. സ്കൂളുകളിൽ ഹാജർ നിലയും കുറഞ്ഞിട്ടുണ്ട്. രോഗഭീതി കാരണം രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ വിടാൻ തയാറാകുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.