കോട്ടയം : എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം,RPF, കോട്ടയം റെയിൽവേ പോലീസ് എന്നിവരുമായി മായി ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ സംയുക്ത പരിശോധനയിൽ 7.1കിലോ കഞ്ചാവ് പിടികൂടി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജതമായി നടന്നുവരുന്നു.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ എം സൂരജ് നേതൃത്വം നൽകിയ സംയുക്ത പരിശോധനയിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ ഇൻസ്പെക്ടർ ശ്രീ PG രാജേഷ്,
എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ശ്രീ G കിഷോർ, RPF സബ് ഇൻസ്പെക്ടർ ശ്രീ സന്തോഷ്NS, കോട്ടയം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ . റെജി പി ജോസഫ്., എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബൈജു മോൻ,രഞ്ജിത്ത് കെ നന്ത്യട്ട്( ഇന്റലിജൻസ് ബ്യൂറോ) നൗഷാദ് M,സ്പെഷ്യൽ സ്‌ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ K സുനിൽകുമാർ, ആർപിഎഫ് വിഭാഗം ASI. സന്തോഷ് കുമാർ, S. തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.