തവനൂർ: കെ.പി.എസ്.ടി.എ.യുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം തവനൂർ നെല്ലിക്കാപ്പുഴ പാടശേഖരത്തിൽ വിപുലമായി സംഘടിപ്പിച്ചു. 2025 ജനുവരി 29, 30, 31, ഫെബ്രുവരി 1 തീയതികളിൽ മലപ്പുറത്ത് നടത്താനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തവനൂർ പാടശേഖരത്തിൽ ജൈവ നെൽകൃഷി ആരംഭിച്ചത്.
കൊയ്ത്തുത്സവം സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.വി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.വി. സന്ധ്യ, ടി.കെ. സതീശൻ, സി.കെ. ഗോപകുമാർ, വി.കെ. ഷഫീഖ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി വി. രഞ്ജിത്, കെ. സുഭാഷ്, കെ. ബിജു, ഹസീന ബാൻ, നൂറുൽഅമീൻ, നസീബ് തിരൂർ, നവീൻ കൊരട്ടിയിൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
തവനൂരിലെ പാടശേഖരങ്ങളിൽ മികച്ച രീതിയിലുള്ള ജൈവ കൃഷി സംരക്ഷിക്കുന്നതോടൊപ്പം സംസ്ഥാന സമ്മേളനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോട് ഉള്ള ഈ പ്രയത്‌നം മറ്റു സംഘടനകൾക്കും മാതൃകയാക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.