ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ധിച്ച ഉപയോഗം വിദ്യാര്‍ഥികളുടെ വിമര്‍ശനാത്മക ചിന്താശേഷിയെ ബാധിക്കുന്നുണ്ടെന്ന് പഠനം. യുകെയില്‍ 17 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍. എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളിൽ വിമര്‍ശനാത്മക ചിന്താശേഷി കുറയുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തൽ.
സൊസൈറ്റീസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച 'എഐ ടൂള്‍സ് ഇന്‍ സൊസൈറ്റി: ഇംപാക്ട്സ് ഓണ്‍ കൊഗ്നിറ്റീവ് ഓഫ്ലോഡിങ് ആന്റ് ദി ഫ്യൂച്ചര്‍ ഓഫ് ക്രിട്ടിക്കല്‍ തിങ്കിങ്' എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. എസ്ബിഎസ് സ്വിസ് ബിസിനസ് സ്കൂളിലെ മൈക്കല്‍ ഗെര്ലിച്ച് ആണ് ഈ പ്രബന്ധം എഴുതിയത്.
വ്യക്തികൾ അവരുടെ കാര്യങ്ങൾ ഓർത്തെടുക്കുന്നതും പ്രശ്നപരിഹാരം കണ്ടെത്തുന്നതും സ്വയം ചെയ്യുന്നതിന് പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ആശ്രയിക്കുന്നതിനെ 'കൊഗ്നിറ്റീവ് ഓഫ്ലോഡിങ്' എന്നാണ് പറയുന്നത്.
വിമര്‍ശനാത്മക ചിന്തയെ വിപരീത ദിശയിലാണ് കൊഗ്നിറ്റീവ് ഓഫ്ലോഡിങ് സ്വാധീനിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ എഐയെ അമിതമായി ആശ്രയിക്കുന്ന യുവാക്കളില്‍ വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് കുറവാണ്.
17 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍, 26 മുതല്‍ 45 വയസുവരെയുള്ളവര്‍, 46 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പഠനത്തിന്റെ ഭാഗമായവരെ വേര്‍തിരിച്ചത്.
എഐ ടൂള്‍ ഉപയോഗം, കൊഗ്നിറ്റീവ് ഓഫ്ലോഡിങ് താല്പര്യം, വിമര്‍ശനാത്മക ചിന്താശേഷി എന്നിവ അളക്കുന്ന പ്രശ്നാവലിയാണ് ഇവര്‍ക്ക് നല്‍കിയത്. ചിലയാളുകളുമായി നേരിട്ട് അഭിമുഖം നടത്തുകയും ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പഠന പരിപാടികള്‍ നടത്തേണ്ടത് ആവശ്യമാണെന്നും, ഈ സാങ്കേതിക വിദ്യകള്‍ വൈജ്ഞാനിക കഴിവുകളെ ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മൈക്കല്‍ ഗെര്ലിച്ച് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.