കൂത്താട്ടുകുളം കൗൺസിലർ കലാ രാജുവിന്റെ മക‌ൻ ബാലുവിനെതിരായ പരാതി വ്യാജം; കേസ് എഴുതിതള്ളും

കൊച്ചി: കൂത്താട്ടുകുളം കൗൺസിലർ കലാ രാജുവിന്റെ മക‌ൻ ബാലുവിനെതിരായ സി.പി.എം നേതാവിന്റെ പരാതി വ്യാജമെന്ന് പോലീസ്. തിരുമാറാടി ലോക്കൽ കമ്മിറ്റി അംഗം സിബി പൗലോസാണ് കലാ​ രാജുവിന്റെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചെന്ന് പരാതി നൽകിയത്. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് എഴുതിതള്ളുമെന്ന് കൂത്താട്ടുകുളം സി.ഐ  പറഞ്ഞു.

കൂത്താട്ടുകുളത്തെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി പൗലോസ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് സിബി പൗലോസിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമാകുന്നത്.


സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

അതേസമയം കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിനെ എറണാകുളം ജില്ലാ സമ്മേളനത്തിൽ പാർട്ടി അനുകൂലിച്ചു. സമ്മേളനത്തിനിടെ നടന്ന ചർച്ചക്കിടെയാണ്

പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പാർട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്നും സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !