എടപ്പാൾ: അമേറ്റിക്കര സർഗ്ഗ ശക്തി വായനശാലയിൽ എം.ടി. അനുസ്മരണം നടന്നു.വാർഡ് മെമ്പർ ശ്രീ.കെ.ടി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നടത്തി.
കവയിത്രിയും അധ്യാപികയുമായ ശ്രീമതി. എം. എൻ. പ്രിയ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ശ്രീമതി.ഉഷാകുമാരി അദ്ധ്യക്ഷയായി. ശ്രീ. അക്കിത്തം നാരായണൻ, ഗോപാലകൃഷ്ണൻ മാസ്റ്റർ, ബിന്ദു ആശിഷ്, മുരളി മാസ്റ്റർ, ജ്യോതി ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ പ്രിയ ടീച്ചറുടെ പുസ്തകം" മുകുളങ്ങൾ " കവിതാ സമാഹാരം വായനശാലക്ക് നൽകി. മുതിർന്നവരുടെ വായനാ മത്സരത്തിൽ താലൂക്കിൽ നിന്ന് തെരഞ്ഞെടുത്ത ജ്യോതി ലക്ഷ്മിക്ക് താലൂക്ക്തല സമ്മാനം പ്രിയ ടീച്ചർ നൽകി. സെക്രട്ടറി.കെ.പങ്കജാക്ഷൻ മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ ശ്രീ. ഇ എം പരമേശ്വരൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.