ബത്തേരി: പി.വി.അൻവറുമായി പാർട്ടിക്കു യാതൊരു ബന്ധവുമില്ലെന്നു നേരത്തേതന്നെ വ്യക്തമാക്കിയതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബത്തേരിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘അൻവറുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചതാണ്. അദ്ദേഹം ഡിഎംകെയിൽ പോകുമോ തൃണമൂൽ കോൺഗ്രസിൽ പോകുമോ തുടങ്ങി കുറേ ചോദ്യങ്ങളുണ്ട്. അതിനെല്ലാം ഒറ്റ ഉത്തരമേയുള്ളു അദ്ദേഹം യുഡിഎഫിലാണ്’’.– ഗോവിന്ദൻ പറഞ്ഞു.
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
മാധ്യമ പ്രവർത്തകരുടെ മറ്റു ചോദ്യങ്ങൾക്ക് മറുപടി നൽകാതെ അദ്ദേഹം മടങ്ങി. തിങ്കളാഴ്ച രാവിലെയാണു നിലമ്പൂർ എംഎൽഎ പി.വി.അൻവർ സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകിയത്. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വി.എസ്.ജോയിയെ യുഡിഎഫ് മത്സരിപ്പിച്ചാൽ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.