തിരൂർ: ഭാരതീയമൂല്യങ്ങളെ തിരസ്കരിക്കുന്ന തത്ത്വശാസ്ത്രങ്ങൾ ലോകത്തുനിന്ന് അപ്രത്യക്ഷമാകുകയാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം തിരൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയുള്ള കാലഘട്ടം സയൻസിൻറെയും ടെക്നോളജിയുടേതുമാണ്. യുവാക്കളാണ് നമ്മെ നയിക്കേണ്ടത്. ചെറുപ്പക്കാർക്ക് സ്വാതന്ത്ര്യം വേണം. രാജ്യത്തെ നയിക്കാൻ അവർക്ക് അവസരം നൽകണം. തലമുറമാറ്റം രാഷ്ട്രീയത്തിൽ മാത്രമല്ല ജുഡീഷ്യറിയിലും സമസ്തമേഖലകളിലും വേണമെന്നും മന്ത്രി പറഞ്ഞു.
ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഒ.കെ ജിജേഷ് എഴുതിയ 'ഗായത്രിപ്പുഴയുടെ തീരങ്ങളിൽ' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ജെ. നന്ദകുമാർ, കെ.സി. സുധീർ ബാബു, ശ്രീധരൻ പുതുമന എന്നിവർ സംസാരിച്ചു. തുടർന്ന് അഫ്‌സൽ സഹീർ ഗുരുക്കളുടെ നേതൃത്വത്തിൽ ഏനാവൂർ കളരിസംഘം കളരിപ്പയറ്റും ചന്ദ്രയാൻ വിജയത്തെ ആസ്പദമാക്കി ഗായത്രി മധുസൂദൻ മോഹിനിയാട്ടവും അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.