സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ലക്സ്; 5,600 രൂപ പിഴ അടച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിനു സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പിഴ അടച്ചു. 5,600 രൂപയാണ് സംഘടന നഗരസഭയ്ക്കു പിഴയായി നൽകിയത്.

അനധികൃത ഫ്ലക്സ് വച്ചതിനു സംഘടന പ്രസിഡന്റ് പി.ഹണിയെയും, പ്രവർത്തകനായ അജയകുമാറിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. 

വിവാദമായ ഫ്ലക്സ് നഗരസഭ നീക്കം ചെയ്തിരുന്നു.

നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ആയിരുന്നു ഇരുവർക്കും എതിരായ നടപടി.
ഫ്ലക്സ് സ്ഥാപിച്ചത് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നേരത്തേ നിയോഗിച്ചിരുന്നു. ഇതിനിടെയാണ് സംഘടന പിഴയീടാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !