ന്യൂഡൽഹി: ബി.ജെ.പി സർക്കാറിന്റെ തെറ്റുകളെ കുറിച്ച് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന് കത്തെഴുതി എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ. ജനാധിപത്യത്തെ അട്ടിമറിക്കാൻ ബി.ജെ.പി സർക്കാർ നടത്തുന്ന നീക്കങ്ങളെ കുറിച്ച് കത്തിൽ പരാമർശമുണ്ട്.
ഇത്തരം നീക്കങ്ങളെ ആർ.എസ്.എസ് അനുകൂലിക്കുമോയെന്നും കെജ്രിവാൾ കത്തിൽ ചോദിക്കുന്നുണ്ട്. വോട്ടുകൾ വിലക്ക് വാങ്ങുന്നതിനേയും വോട്ടർമാർക്ക് വൻതോതിൽ പണം നൽകുന്നതിനേയും സംഘടന അനുകൂലിക്കുമോയെന്നും കെജ്രിവാൾ ചോദിച്ചു. ഡൽഹിയിൽ ദളിതരുടേയും സാധാരണക്കാരായ നിരവധി പേരുടേയും വോട്ടുകൾ പട്ടികയിൽ നിന്നും വെട്ടാൻ ബി.ജെ.പി നീക്കം നടത്തുന്നുണ്ട്.
പൂർവാഞ്ചൽ പോലുള്ള മേഖലകളിലാണ് ഇത് കൂടുതൽ ഇത്തരം നീക്കങ്ങളെ ആർ.എസ്.എസ് അനുകൂലിക്കുമോയെന്നും കെജ്രിവാൾ കത്തിൽ ആരായുന്നുണ്ട്. അതേസമയം, കെജ്രിവാളിന്റെ കത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. നുണ പറയുന്നതും തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നതും കെജ്രിവാൾ നിർത്തണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ് ബി.ജെ.പിയും കെജ്രിവാളിന് കത്തയച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.