കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി

ലക്നൗ: പുതുവത്സര ദിനത്തിൽ ലക്നൗവിലെ ഹോട്ടലിൽ യുവാവ്യുവാവ് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി. സംഭവത്തിൽ ആഗ്ര സ്വദേശി അർഷാദിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് കൊലപാതകമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

അർഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് സെൻട്രൽ ലക്നൗ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രവീണ ത്യാഗി പറഞ്ഞു.

കൊലപാതകത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫൊറൻസിക് സംഘം പരിശോധന നടത്തുകയാണെന്നും ഡിസിപി ത്യാഗി പറഞ്ഞു. അർഷാദിനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !