തിരുവനന്തപുരം: മൂകാഭിനയത്തിൽ തുടർച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ.
കഴിഞ്ഞ രണ്ടു തവണ ഹൈസ്കൂൾ വിഭാഗത്തിലും ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്. ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള മാറ്റിനിർത്തലുകളുടെ പശ്ചാത്തലത്തിൽ കറുപ്പ് എന്ന ഏകാഭിനയവുമായെത്തിയാണ് വൈഗയുടെ നേട്ടം.
മുപ്പത് വർഷമായി നാടക രംഗത്തും ചിത്രകലയിലും സജീവസാനിദ്ധ്യമായ സത്യൻ മുദ്രയാണ് വൈഗയുടെ ഗുരു. അടുത്ത വർഷവും സമകാലീന പ്രസക്തമായ മറ്റൊരു വിഷയവുമായി സംസ്ഥാന സ്കൂൾ കലോത്സവ മത്സരത്തിലെത്തുമെന്ന് വൈഗ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.