തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിരകളി ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്. സ്കൂൾ.
പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഹൈ സ്കൂൾ വിഭാഗം തിരുവാതിര കളി മത്സരം ആരംഭിച്ചു, ആദ്യമായി മത്സരിച്ചതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്.18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിൻ്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.
തൻഹ മെഹസ്, പി.ആര്യ , എം.ആർ. പാർവണ, ശീതൾമനോജ്, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആർ. ഗാഥ, എം ആർ, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. അരുൺ തേഞ്ഞിപ്പലമാണ് നൃത്താധ്യാപകൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.