കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതി; പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനം; ശോഭ സുരേന്ദ്രൻ

കൊച്ചി: ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി മാറിയെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ. പിണറായി സർക്കാരിന് സംരക്ഷണ കവചം തീർക്കുന്ന ജോലിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും സംസ്ഥാനത്തെ ആരോഗ്യ രംഗം നശിപ്പിക്കപ്പെട്ടുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ബിജെപി എറണാകുളം (സിറ്റി) ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ.എസ്.ഷൈജുവിനെ അനുമോദിച്ചു നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

‘‘കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ മുൻ നിർത്തി പിണറായി വിജയനും സംഘവും നടത്തിയത്.


സംസ്ഥാനത്തെ ആരോഗ്യരംഗം പാടെ നശിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്നില്ല, കിടക്കാൻ ബെഡില്ല, ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരുമില്ല, പരിശോധന ഉപകരണങ്ങൾ ഇല്ല. ഏറ്റവും ദുഃസ്ഥിതിയിലാണ് പാവപ്പെട്ട രോഗികൾ.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനോ കേരളത്തിന് ആവശ്യമായ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കാനോ സംസ്ഥാന സർക്കാർ താൽപര്യമെടുക്കുന്നില്ല.’’ – ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !