ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകുകയാണ് ട്രംപ് ഭരണകൂടം. അനധികൃതമായി അമേരിക്കയിലെത്തിയവരെ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനകളാണ് നടക്കുന്നത്. ആരാധനാലയങ്ങളെപോലും ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നത്. ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമാണ് സംഭവം. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് ആരാധനാലയങ്ങളില്‍ പോലീസിന്റെയും നിയമനിര്‍വഹണ ഏജന്‍സികളുടെയും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ ട്രംപ് വന്നതോടെ അതൊക്കെ എടുത്തുമാറ്റി. പിന്നാലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി തുടങ്ങിയ സ്ഥലങ്ങളിലെ ഗുരുദ്വാരകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടങ്ങി. ഗുരുദ്വാരകള്‍ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇത്തരം ആരാധനാ കേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി ഏജന്‍സികളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഈ രീതിയാണ് ട്രംപ് പൊളിച്ചെഴുതിയത്.
കുടിയേറ്റ നിയമത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരിക്കുന്നത്. പുറത്തുനിന്ന് വന്ന കൊലപാതകികളെയും സ്ത്രീപീഡകരെയും പിടികൂടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കുറ്റവാളികള്‍ക്ക് അറസ്റ്റ് ഒഴിവാക്കാന്‍ അമേരിക്കയിലെ സ്കൂളുകളിലും ആരാധനാകേന്ദ്രങ്ങളിലും ഇനി ഒളിക്കാനാകില്ല. സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികളുടെ കൈകെട്ടിയിട്ടില്ലെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരിക്കുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ അകത്തുപ്രവേശിച്ചുള്ള പരിശോധനകളില്‍ ചില സിഖ് സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. ഗുരുദ്വാരകളുടെ പവിത്രതയെയും തങ്ങളുടെ വിശ്വാസത്തെയും ബാധിക്കുന്നതാണ് നടപടികളെന്നാണ് ഇവരുടെ വാദം. ഗുരുദ്വാരകളെ ലക്ഷ്യം വെച്ചുള്ള നീക്കം വിശ്വാസികളെ അപമാനിക്കാനാണെന്ന വാദമാണ് ഇവരുയര്‍ത്തുന്നത്. പുതിയ മാറ്റത്തെ തുടര്‍ന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ വാറണ്ടോടുകൂടിയോ അല്ലാതെയോ പെട്ടെന്ന് പരിശോധനകളും റെയ്ഡുകളും നടത്താന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.