പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബോംബ് ഭീഷണി

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി. കോളേജില്‍ ബോംബ് സ്‌കോഡ് പരിശോധന നടത്തുകയാണ്. 

വൈസ് ചാന്‍സലര്‍ക്കും രജസ്ട്രാര്‍ക്കും ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്‌. അഫ്‌സല്‍ ഗുരുവിന് പുറമെ അണ്ണാ സര്‍വകലാശാലയിലെ പ്രൊഫ. ചിത്രകലാ ഗോപാലനെ കുറിച്ചും ഭീഷണിയില്‍ പരാമര്‍ശമുണ്ട്. നക്‌സല്‍ നേതാവ് മാരനാണ് ബോംബ് വെക്കുകയെന്നും സിനിമ താരം നിവേത പെതുരാജിന്റെ പേരിലുള്ള സന്ദേശത്തില്‍ പറയുന്നു.
മെയില്‍ ലഭിച്ച ഉടനെ തന്നെ വൈസ് ചാന്‍സലര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ ബോംബ് സ്‌കോഡിന്റെയും ഡോഗ് സ്‌കോഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്. 
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സേലത്തെ വെറ്ററിനറി കോളേജിലും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം വന്നിരുന്നുവെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !